Kerala

പന്തളത്ത് സംഘപരിവാർ പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ കർമസമിതി പ്രവർത്തകൻ മരിച്ചു

keralanews sabarimala karmasamithi worker who was injured in stone pelting died

പന്തളം:ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് കർമ്മസമിതി പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ കർമ്മസമിതി പ്രവർത്തകൻ മരിച്ചു.കുരമ്ബാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി മാറിയതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.രാത്രി 10 നാണ് മരണം സംഭവിച്ചത്. സിപിഎം ഓഫീസില്‍ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് ബിജെപി ആരോപിക്കുന്നു. പൊലീസും സിപി‌എമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചന്ദ്രന്റെ കുടുംബം ആരോപിച്ചു.സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ കണ്ണന്‍ ,അജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Previous ArticleNext Article