Kerala, News

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു;പന്തളത്തെ കർമസമിതി പ്രവർത്തകന്റെ മരണം തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

keralanews report says the death of karmasamithi worker in panthalam is due to head injuries

പന്തളം:പന്തളത്തെ കർമസമിതി പ്രവർത്തകന്റെ മരണം തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.അതേസമയം ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു.ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്.തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.

Previous ArticleNext Article