Kerala, News

ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ പയ്യന്നൂരിൽ വയോധികന് സിപിഎം പ്രവർത്തകരുടെ മർദനം

keralanews old aged man attacked by cpm workers for publishing a post in facebook

പയ്യന്നൂർ:സമൂഹമാധ്യമത്തിലൂടെ സി.പി.എമ്മിനെതിരെ പ്രതികരിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് മദ്ധ്യവയസ്കനെ കാർ തടഞ്ഞു നിർത്തി ഒരു സംഘം അക്രമിച്ചു.സാമൂഹിക മാധ്യമങ്ങളില്‍ സുപരിചിതനായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാഘവന്‍ മണിയറയെ ആണ് ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.ഇന്നലെ ഉച്ചയോടെ പള്ളിപ്പാറ ഐ.എച്ച്‌.ആര്‍.ഡി കോളേജിന് സമീപം വെച്ച്‌ കാറിലെത്തിയ ഒരു സംഘം രാഘവനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. തലയിലും മുഖത്തും കല്ലുകളും വടിയും കൊണ്ട് ഇടിച്ച ശേഷം വന്ന വന്നവര്‍ രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രാഘവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’ആശയത്തെ ആശയം കൊണ്ട് നേരിടാകാതെ, ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ വരുമ്ബോഴാണ് എതിരാളികള്‍ അക്രമാസക്തരും, ആ ഭാസന്മാരുമാകുന്നത്.’ എന്ന് രാഘവന്‍ മണിയറ തന്നെ പ്രതികരിക്കുകയും ചെയ്തു.അവധൂതാ ശ്രമം മഠാധിപതി സാധു വിനോദിന്റെ സഹോദരീ ഭര്‍ത്താവാണ് ഇദ്ദേഹം.നവ മാദ്ധ്യമങ്ങളിലെ ഇദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങള്‍ക്കെതിരെ നിരവധി തവണ സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ട്.

Previous ArticleNext Article