Kerala, News

വയനാട് കല്‍പ്പറ്റയിലെ മേപ്പാടി ഗ്രാമത്തെ ഭീതിയിലാക്കി ഭൂമിക്കടിയിൽ നിന്നും ഭീമന്‍ പത നുരഞ്ഞ് പൊന്തുന്നു

keralanews huge foam came from earth in meppadi village in wayanad district

വയനാട്:ഭൂമിക്കടിയിൽ നിന്നും ഭീമൻ പത നുരഞ്ഞു പൊന്തുന്നു.കല്പറ്റയ്ക്ക് അടുത്ത് മേപ്പാടി ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം കാണപ്പെട്ടത്.എന്താണ് ഈ അജ്ഞാത ദ്രാവകമെന്നും ഇതിന്റെ പിന്നിലുള്ള കാരണമെന്തെന്നും കണ്ടെത്താന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ മേപ്പാടി ഗ്രാമം ഭീതിയില്‍ കഴിയുകയാണ്.ഹാരിസണ്‍ എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ചൊവ്വാഴ്ച രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്ക്ക് ഒരാള്‍പ്പൊക്കം വരെ ഉയരത്തില്‍ പത ഉയരുന്നുണ്ട്.അതേസമയം, ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച്‌ വിവിധ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്റര്‍ലോക്കിങ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Previous ArticleNext Article