Kerala, News

‘ദ്യുതി 2021’; സംസ്ഥാനത്തെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷനുമായി കെഎസ്‌ഇബി

keralanews dyuthi 2021 kseb with free electricity connection to six lakh customers

തിരുവനന്തപുരം:സര്‍ക്കാരിന്റെ ഊര്‍ജ കേരള മിഷന്റെ ഭാഗമായ ‘ദ്യുതി 2021’ ല്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷനുമായി കെഎസ്‌ഇബി.ലൈഫ് പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന ഉദ്ദേശം നാലര ലക്ഷം വീടുകള്‍ക്കും സര്‍ക്കാര്‍ വൈദ്യുതികണക്ഷന്‍ സൗജന്യമായി നല്‍കും. 50 കോടി രൂപയാണ് ‘ദ്യുതി 2021’ നായി മാറ്റിവെച്ചിരിക്കുന്നത്.പോസ്റ്റില്‍നിന്ന് 35 മീറ്ററിനകത്തുള്ള കണക്ഷന്‍ (വെതര്‍ പ്രൂഫ്), 35 മീറ്ററിനകത്ത് പോസ്റ്റ് സ്ഥാപിച്ചുള്ള കണക്ഷന്‍(വെതര്‍ പ്രൂഫ് വിത്ത് സപ്പോര്‍ട്ട്), 200 മീറ്റര്‍വരെ പോസ്റ്റ് സ്ഥാപിച്ച്‌ ലൈന്‍വലിച്ച്‌ നല്‍കേണ്ട കണക്ഷന്‍ (ഓവര്‍ ഹെഡ്ലൈന്‍ 200 മീറ്റര്‍) എന്നീ കണക്ഷനുകള്‍ക്കാണ് ഈ സൗജന്യം ലഭ്യമാകുക. സാധാരണഗതിയില്‍ 200 മീറ്റര്‍ ഓവര്‍ ഹെഡ്ലൈന്‍ വലിക്കുന്നതിന് 60,000രൂപയും വെതര്‍ പ്രൂഫ് വിത്ത് സപ്പോര്‍ട്ട് കണക്ഷന് ആറായിരം രൂപയും വെതര്‍ പ്രൂഫ് വിഭാഗത്തില്‍ കണക്ഷന്‍ നല്‍കുന്നതിന് 1700 രൂപയുമാണ് ചെലവു വരിക. സംസ്ഥാനത്തെ 780 സെക്ഷനുകളിലായി കുറഞ്ഞത് 40,000 ഓവര്‍ ഹെഡ്ലൈന്‍ കണക്ഷന്‍ നല്‍കേണ്ടതായിവരും.

Previous ArticleNext Article