Kerala, News

പതിനേഴുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി;കോൺഗ്രസ് നേതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

keralanews a 17 year old girl has been sexually assaulted and a case has been registered against congress leader

വയനാട്: പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ഡിസിസി അംഗവുമായ ഒ.എം. ജോര്‍ജിനെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി.പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഒരാ‍ഴ്ച മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ്‌ലൈൻ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. ഇവരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. സംഭവം പുറത്തായതോടെ, പണം നല്‍കി ഒതുക്കിതീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഉമര്‍ ശ്രമിച്ചതായി കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി.കുട്ടിയും ജോര്‍ജും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം കേട്ടതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു.കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളും.സംഭവം പുറത്തറിഞ്ഞതോടെ ഒ.എം.ജോര്‍ജ്ജ് ഒളിവില്‍ പോയിരിക്കുകയാണ്.

Previous ArticleNext Article