Kerala, News

ചക്കരക്കല്ലിൽ സ്കൂൾ ബസ് മറിഞ്ഞ് 32 വിദ്യാർത്ഥികൾക്ക് പരിക്ക്

keralanews 32 students injured in school bus accident in chakkarakkal

ചക്കരക്കൽ:ചക്കരക്കല്ലിൽ സ്കൂൾ ബസ് മറിഞ്ഞ് 32 വിദ്യാർത്ഥികൾക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കണയന്നൂർ ചീരൻപീടികയ്ക്ക് സമീപത്താണ്  അപകടം നടന്നത്.മലബാർ ഇംഗ്ലീഷ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ബസിന്റെ മുൻപിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ  ഇടിച്ച ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.തെങ്ങിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായത്.കണ്ണൂരിൽ നിന്നെത്തിയ റെസ്ക്യൂ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിൽ കുട്ടികളെ കുത്തിനിറച്ചാണ് ഓടിയതെന്ന് നാട്ടുകാർ പറഞ്ഞു.പരിക്കേറ്റ കുട്ടികളെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു കുട്ടികളെ ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി.

Previous ArticleNext Article