Kerala

എത്തനോൾ ചേർത്ത പെട്രോളിൻ്റെ വിതരണം നിർത്തണം

മൺസൂൺ കഴിയുന്നത് വരെയെങ്കിലും എത്തനോൾ ബ്ലെൻഡഡ്‌ പെട്രോളിൻ്റെ വിതരണം ഓയിൽ കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സർവ്വീസ് സൊസൈറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു

കോട്ടയം: സംസ്ഥാനത്ത് മഴക്കാലം കഴിയുന്നത് വരെയെങ്കിലും എത്തനോൾ ചേർത്തുള്ള പെട്രോളിൻ്റെ വിതരണം പൊതുമേഖലാ എണ്ണക്കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

ഓയിൽ കമ്പനികൾ ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പെട്രോളിൽ 15% എത്തനോൾ ചേർത്താണ് പെട്രോൾ പമ്പുകളിൽ എത്തിച്ചേരുന്നത്.
ചെറിയ ജലാംശം പോലും എത്തനോൾ ചേർത്ത പെട്രോളുമായി കൂടിച്ചേരാനും അത് വാഹനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാവുകയും ചെയ്യും.

കേരളം പോലെ അതിശക്തമായ മഴയുണ്ടാകുന്ന മൺസൂൺ കാലത്ത് മേൽപ്പറഞ്ഞ പ്രതിഭാസത്തിന് സാധ്യത കൂടുതലാണ്.
ആയതിനാൽ മൺസൂൺ കഴിയുന്നത് വരെയെങ്കിലും എത്തനോൾ ബ്ലെൻഡഡ്‌ പെട്രോളിൻ്റെ വിതരണം ഓയിൽ കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സർവ്വീസ് സൊസൈറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു

Previous Article