ന്യൂഡൽഹി:ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്. കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി.രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ സൂചനയുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക.ഇതിന് പുറമേ, അസംസ്കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കില്‍ എക്സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്.ഇന്ധനവിലയിലെ വന്‍കുതിപ്പ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്നാണ് കണക്കൂകൂട്ടല്‍. കൂടാതെ ബസ് ചാര്‍ജ് അടക്കമുള്ളവയുടെ വര്‍ധനയ്ക്കും ഇന്ധനവിലയിലെ വര്‍ധന വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.