വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്;കണ്ണൂരില്‍ അധ്യാപികയ്ക്ക് നഷ്ടമായത് ഒൻപത് ലക്ഷം രൂപ

keralanews online fraud teacher lost nine lakh rupees in kannur

കണ്ണൂർ:ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂരിൽ അധ്യാപികയ്ക്ക് ഒൻപത് ലക്ഷം രൂപ നഷ്ട്ടപ്പെട്ടതായി പരാതി.പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.ജൂണ്‍ 26-നാണ് സംഭവം.ബാങ്കില്‍ നിന്ന് മാനേജര്‍ എന്ന വ്യാജേനെ അധ്യാപികയെ ഒരാള്‍ വിളിക്കുകയും പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും അതിനായി അക്കൗണ്ട് നമ്പറും യൂസര്‍നെയിമും പാസ്സ്‌വേർഡും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി സംശയമൊന്നും കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു.പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന രണ്ടുദിവസത്തിനുള്ളില്‍

keralanews electricity charge will increase in the state within two days

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്.മാസങ്ങള്‍ക്കു മുൻപ് തന്നെ നിരക്കുവര്‍ധന തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും കാരണം പ്രഖ്യാപനം നീട്ടുകയായിരുന്നു. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധന വരാത്തവിധമാകും മാറ്റം. ഇങ്ങനെ മാറ്റിയ നിരക്കുകള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കാനാവുമെന്നാണ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചത്.രണ്ടുവര്‍ഷത്തേക്ക് ഒരുമിച്ച്‌ നിരക്ക് പരിഷ്‌കരിക്കാനാണ് കമ്മിഷന്‍ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോര്‍ഡ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഒരുവര്‍ഷത്തേക്കു മാത്രമുള്ള നിരക്കുവര്‍ധനയേ ഇപ്പോള്‍ പ്രഖ്യാപിക്കൂ. നിരക്കുവര്‍ധനയ്ക്കു പിന്നാലെ ലോഡ് ഷെഡിങ്ങിനും സാധ്യതയുണ്ട്.

ഗോ എയര്‍ കണ്ണൂരില്‍നിന്നും പുതിയ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

keralanews go air will start new international service from kannur

കണ്ണൂര്‍: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ കണ്ണൂരില്‍നിന്നും പുതിയ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.കണ്ണൂര്‍,മുംബൈ,ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ദുബായ്, അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളാണ് പദ്ധതിയിലുള്ളത്. റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം ഈമാസം 19 ന് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും സഹായകരമാകുമെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു.

ആഗ്രയിലെ എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു

keralanews 29 killed when a bus falls into canal in agra express way

ലഖ്‌നൗ:ആഗ്രയിലെ എക്‌സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലഖ്‌നോവില്‍നിന്നും ഡല്‍ഹി ആനന്ദ് വിഹാറിലേക്കു പോവുകയായിരുന്ന ഡബിള്‍ഡക്കര്‍ ബസ്സാണ് നിയന്ത്രണംവിട്ട് 50 അടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞത്.44 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.മുങ്ങല്‍വിദഗ്ധരുടെയും എക്‌സ്‌കവേറ്റിന്റെയും സഹായത്താലാണ് യാത്രക്കാരെ പുറത്തെടുത്തത്.ഉത്തര്‍പ്രദേശ് ഗതാഗതവകുപ്പ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി.

കണ്ണൂരിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

keralanews malappuram native died in an accident in kannur

കണ്ണൂർ:കണ്ണൂർ വലിയന്നൂരിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.മലപ്പുറം മങ്കട കൂട്ടിൽ സ്വദേശി പരേതനായ അബ്ബാസിന്റെ മകൻ ഷമീറലിയാണ്(20) മരിച്ചത്.ക്യാംപസ് ഫ്രന്റ് ഓഫ് ഇന്ത്യ മങ്കട മുൻ ഏരിയ സെക്രെട്ടറിയാണ്.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.പള്ളിപ്രത്തുള്ള സുഹൃത്തിന്റെ കല്യാണത്തിനായി മറ്റ് സുഹൃത്തുക്കളോടൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു ഷമീറലി.ഇരിട്ടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷമീറലിയും സുഹൃത്തുക്കളും.ഷമീർ സഞ്ചരിച്ച ബൈക്കിൽ കാർ ഉരസിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെയെത്തിയ പി.കെ ട്രാവൽസിന്റെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ് ഷമീറലിയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഷമീറലി മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ്​ നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

keralanews congress leader jyothiradithya sindhya resigned a i c c general secretary post

ഭോപ്പാൽ:കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സിന്ധ്യയും സ്ഥാനമൊഴിയുന്നത്.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സ്ഥാനമൊഴിഞ്ഞിരുന്നു.മധ്യപ്രദേശ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനമാണ് കമല്‍നാഥ് രാജിവെച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ദീപക് ബാറിയ, വിവേക് തന്‍ഹ എന്നിവരും പാര്‍ട്ടി പദവികള്‍ രാജിവെച്ചിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനാല്‍ പുതിയ അധ്യക്ഷനായിരിക്കും ഇവരുടെ രാജി അംഗീകരിക്കുക. അതുവരെ ഇവര്‍ തല്‍സ്ഥാനത്ത് തുടരും.അതേസമയം രാഹുല്‍ ഗാന്ധിയ്ക്കു പകരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്.

കൊല്ലത്ത് വിദ്യാർത്ഥിക്ക് ഡിഫ്തീരിയ സ്ഥിതീകരിച്ചു

keralanews diphtheria confirmed in a student in kollam

കൊല്ലം:കൊല്ലത്ത് വിദ്യാർത്ഥിക്ക് ഡിഫ്തീരിയ സ്ഥിതീകരിച്ചു.ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.253 വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ച്‌ പഠിക്കുന്നത്. ഇതില്‍ ചില കുട്ടികള്‍ക്ക് പനിയുണ്ട്.അതില്‍ അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിലപാട് കടുപ്പിച്ച് സിപിഐ

keralanews c p i demands muder case charged against the accused in nedumkandam custody death

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിലപാട് കടുപ്പിച്ച് സിപിഐ.കസ്റ്റഡി കൊലപാതകത്തില്‍ എസ്.പി, മുന്‍ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ. എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച്‌ ചൊവ്വാഴ്ച നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു.അതിനിടെ, രാജ്കുമാറിന്റെ കൊലപാതകത്തില്‍ പ്രതികളായ എ.എസ്.ഐയെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് സംഘം ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇരുവരുമാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.കസ്റ്റഡി കൊലപാതകത്തില്‍ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നാം പ്രതി എസ്‌ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്‍റണിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂർ വളപട്ടണത്ത് നിയന്ത്രണംവിട്ട ആംബുലൻസിടിച്ച് രണ്ടുപേർ മരിച്ചു

keralanews two died after being hit by ambulance in valapattanam kannur

കണ്ണൂർ:വളപട്ടണം ബൂത്തിനടുത്ത് നിയന്ത്രണം വിട്ട ആംബുലൻസിടിച്ച് രണ്ടുപേർ മരിച്ചു.വളപട്ടണം കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ എന്‍ ഹൗസില്‍ അഷ്റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.അപകടം നടന്ന് ഉടനെ എല്ലാവരേയും എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരണപ്പെട്ടിരുന്നു.പിന്നീട് ഗുരുതരമായി പരിക്കേറ്റ അഷറഫിനെയും ആംബുലന്‍സിലുണ്ടായിരുന്ന കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യന്‍, ഭാര്യ മിനി ഫിലിപ്പ് എന്നിവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷ്റഫും മരണപ്പെട്ടു. കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ട ആംബുലന്‍സ് ഒരു കാറില്‍ ഇടിച്ചതിനു ശേഷം റോഡിനു സമീപത്തായി നിന്നു സംസാരിച്ചു കൊണ്ടിരുന്ന ബീരയ്യ സ്വാമിയുടേയും അഷ്റഫിന്റേയും ദേഹത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയില്‍ ഇടിച്ച്‌ നിന്നു. വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്ബതികളുടെ മകനാണ് അഷറഫ്. ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍സ്വാമി.

പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

keralanews former pakistan captain shuhaib malik retired from one day cricket

ഇസ്ലാമബാദ്:പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചതിനു പിന്നാലെയാണ് മാലിക്ക് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്കും’- മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ടു റണ്‍സ് മാത്രമാണ് മാലിക് സ്വന്തമാക്കിയത്. 287 ഏകദിനങ്ങളില്‍ നിന്ന്‌ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്ബത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി.1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം.