കണ്ണൂർ:കണ്ണൂർ വലിയന്നൂരിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.മലപ്പുറം മങ്കട കൂട്ടിൽ സ്വദേശി പരേതനായ അബ്ബാസിന്റെ മകൻ ഷമീറലിയാണ്(20) മരിച്ചത്.ക്യാംപസ് ഫ്രന്റ് ഓഫ് ഇന്ത്യ മങ്കട മുൻ ഏരിയ സെക്രെട്ടറിയാണ്.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.പള്ളിപ്രത്തുള്ള സുഹൃത്തിന്റെ കല്യാണത്തിനായി മറ്റ് സുഹൃത്തുക്കളോടൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു ഷമീറലി.ഇരിട്ടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷമീറലിയും സുഹൃത്തുക്കളും.ഷമീർ സഞ്ചരിച്ച ബൈക്കിൽ കാർ ഉരസിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെയെത്തിയ പി.കെ ട്രാവൽസിന്റെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ് ഷമീറലിയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഷമീറലി മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
ഭോപ്പാൽ:കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സിന്ധ്യയും സ്ഥാനമൊഴിയുന്നത്.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സ്ഥാനമൊഴിഞ്ഞിരുന്നു.മധ്യപ്രദേശ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനമാണ് കമല്‍നാഥ് രാജിവെച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ദീപക് ബാറിയ, വിവേക് തന്‍ഹ എന്നിവരും പാര്‍ട്ടി പദവികള്‍ രാജിവെച്ചിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനാല്‍ പുതിയ അധ്യക്ഷനായിരിക്കും ഇവരുടെ രാജി അംഗീകരിക്കുക. അതുവരെ ഇവര്‍ തല്‍സ്ഥാനത്ത് തുടരും.അതേസമയം രാഹുല്‍ ഗാന്ധിയ്ക്കു പകരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്.
കൊല്ലത്ത് വിദ്യാർത്ഥിക്ക് ഡിഫ്തീരിയ സ്ഥിതീകരിച്ചു
കൊല്ലം:കൊല്ലത്ത് വിദ്യാർത്ഥിക്ക് ഡിഫ്തീരിയ സ്ഥിതീകരിച്ചു.ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.253 വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഇതില്‍ ചില കുട്ടികള്‍ക്ക് പനിയുണ്ട്.അതില്‍ അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിലപാട് കടുപ്പിച്ച് സിപിഐ
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിലപാട് കടുപ്പിച്ച് സിപിഐ.കസ്റ്റഡി കൊലപാതകത്തില്‍ എസ്.പി, മുന്‍ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ. എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച് ചൊവ്വാഴ്ച നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു.അതിനിടെ, രാജ്കുമാറിന്റെ കൊലപാതകത്തില്‍ പ്രതികളായ എ.എസ്.ഐയെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് സംഘം ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇരുവരുമാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.കസ്റ്റഡി കൊലപാതകത്തില്‍ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നാം പ്രതി എസ്‌ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്‍റണിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ വളപട്ടണത്ത് നിയന്ത്രണംവിട്ട ആംബുലൻസിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ:വളപട്ടണം ബൂത്തിനടുത്ത് നിയന്ത്രണം വിട്ട ആംബുലൻസിടിച്ച് രണ്ടുപേർ മരിച്ചു.വളപട്ടണം കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ എന്‍ ഹൗസില്‍ അഷ്റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.അപകടം നടന്ന് ഉടനെ എല്ലാവരേയും എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരണപ്പെട്ടിരുന്നു.പിന്നീട് ഗുരുതരമായി പരിക്കേറ്റ അഷറഫിനെയും ആംബുലന്‍സിലുണ്ടായിരുന്ന കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യന്‍, ഭാര്യ മിനി ഫിലിപ്പ് എന്നിവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷ്റഫും മരണപ്പെട്ടു. കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ട ആംബുലന്‍സ് ഒരു കാറില്‍ ഇടിച്ചതിനു ശേഷം റോഡിനു സമീപത്തായി നിന്നു സംസാരിച്ചു കൊണ്ടിരുന്ന ബീരയ്യ സ്വാമിയുടേയും അഷ്റഫിന്റേയും ദേഹത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയില്‍ ഇടിച്ച് നിന്നു. വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്ബതികളുടെ മകനാണ് അഷറഫ്. ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍സ്വാമി.
പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ഇസ്ലാമബാദ്:പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചതിനു പിന്നാലെയാണ് മാലിക്ക് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്കും’- മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ടു റണ്‍സ് മാത്രമാണ് മാലിക് സ്വന്തമാക്കിയത്. 287 ഏകദിനങ്ങളില്‍ നിന്ന് 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്ബത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി.1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്
ന്യൂഡൽഹി:ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്. കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 2 രൂപ 50 പൈസ കൂടി.രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സൂചനയുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക.ഇതിന് പുറമേ, അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കില്‍ എക്‌സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്.ഇന്ധനവിലയിലെ വന്‍കുതിപ്പ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്നാണ് കണക്കൂകൂട്ടല്‍. കൂടാതെ ബസ് ചാര്‍ജ് അടക്കമുള്ളവയുടെ വര്‍ധനയ്ക്കും ഇന്ധനവിലയിലെ വര്‍ധന വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്
കണ്ണൂർ:അന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്.നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പൂര്‍ണ അനുമതി നല്‍കും. ചട്ടം ലംഘനങ്ങള്‍ പരിഹരിച്ചെന്ന് ആന്തൂര്‍ നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തന്റെ സ്വപ്‌ന പദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് സാജന്‍ ആത്മഹത്യ ചെയ്‌തത് സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.കണ്‍വെന്‍ഷന്‍ സെന്ററിന് മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നു. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുറസായ സ്ഥലത്ത് ജലസംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും സ്ഥാപിച്ചു എന്നതടക്കം നാല് ചട്ടലംഘനങ്ങളാണ് ഇവര്‍ കണ്ടെത്തിയത്. തുറസായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കേരള ബില്‍ഡിംഗ് റൂള്‍ ചട്ടം ലംഘിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുറസായ സ്ഥലത്താണ് ജലസംഭരണിയും മാലിന്യസംസ്കരണസംവിധാനവും സ്ഥാപിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കയറുന്നതിനുള്ള റാംപിന് ചെരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ വിസ്തീര്‍ണം അനുവദിച്ചിരിക്കുന്നതിലും കൂടുതലാണ്.ആഡിറ്റോറിയത്തില്‍ ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തകരാറുകള്‍ പരിഹരിച്ചാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കാം എന്നുള്ള റിപ്പോര്‍ട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാറാണ് കഴിഞ്ഞ ദിവസം മന്ത്രി എ.സി.മൊയ്‌തീന് സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ ഉത്തരവിറക്കിയത്.
ആലപ്പുഴ ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു
ആലപ്പുഴ:ദേശീയപാതയിൽ അമ്പലപ്പുഴ പഴയങ്ങാടിക്ക് സമീപം ഇരുചക്രവാഹനത്തിന് പിന്നിൽ ചരക്കുലോറി ഇടിച്ച് 2 പേർ മരിച്ചു.കരൂര്‍ മഠത്തില്‍പറമ്പിൽ സജി യൂസഫ് (50), തോപ്പില്‍ വീട്ടില്‍ കുഞ്ഞുഹനീഫ ( 53) എന്നിവരാണ് മരിച്ചത്.യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ അറ്റന്‍ഡു ചെയ്യുന്നതിനായി സ്കൂട്ടർ വഴിയരികില്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ എത്തിയ വാഹനം ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ചരക്ക് ലോറിക്ക് പിന്നില്‍ വന്ന മറ്റു 3 വാഹനങ്ങളും ഒന്നിനു പിന്നില്‍ മറ്റൊന്നായി ഇടിച്ചു. സാരമായി പരുക്കേറ്റ ഇരുവരും അപകട സ്ഥലത്തുതന്നെ മരണപ്പെട്ടു.
മധുരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
ചെന്നൈ: മധുരയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.