നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ പ്രതിഷേധം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡില്‍ കുത്തിയിരുന്ന് ശരണമന്ത്രങ്ങള്‍ വിളിച്ചത്. ഇതോടെ പോലീസ് എത്തി നിരോധനാജ്ഞ നിലവിലുള്ള കാര്യം പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് മിനിറ്റുകള്‍ക്കുള്ളിലാണ് പ്രതിഷേധമുണ്ടായത്. ഒരു വനിതയെയും സന്നിധാനത്ത് കയറ്റില്ലെന്നും സന്നിധാനവും പരിസരവും മുഴുവന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുണ്ടെന്നും പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ ശവത്തില്‍ ചവിട്ടിയെ സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പൂ. നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു. അതേസമയം നിരോധനാജ്ഞ നാളെ രാത്രി 12 മണിവരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്. തീര്‍ത്ഥാടകരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Kerala, News
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു
Previous Articleവിവാദമായ ഹാദിയ കേസ് അന്വേഷണം എൻഐഎ അവസാനിപ്പിച്ചു