
ഇരിക്കൂര്‍: കാറില്‍ മാരകമായ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ പെരുവളത്ത് പറമ്പിൽ വെച്ച് ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു.പെരുവളത്ത് പറമ്പിലെ മഠത്തില്‍ ഹൗസില്‍ പി.പി. അബ്ദുല്‍ ഹമീദ് (42), പഴയങ്ങാടി മുട്ടത്തെ സി. അനീസ് (36) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ സി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍നിന്ന് 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.ഉത്തര മേഖല സ്‌ക്വാഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപ്, സിവില്‍ എക്സൈസ് ഓഫിസര്‍ പി.പി. രജിരാഗ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിെന്‍റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.ജില്ലയിലെ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. യുവാക്കളെ ചോദ്യം ചെയ്തതില്‍നിന്ന് ലഹരി കടത്ത് സംഘത്തെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.