കണ്ണൂർ:കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബു (18) ആണ് മരിച്ചത്.മാടായി പഞ്ചായത്തിന്റെ ക്വാറന്റൈന് കേന്ദ്രത്തിലാണ് റിബിനെ പാർപ്പിച്ചിരുന്നത്.21ആം തീയതിയാണ് റിബിന് ചെന്നൈയില്‍ നിന്നെത്തിയത്. അദ്ദേഹത്തിന് മറ്റ് ചില സുഖങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് വിവരം. മാടായിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിച്ചു വരികയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. അവിടെ വെച്ച് ഇന്നലെ ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.മരണ കാരണം ഹൃദയാഘാതം മൂലമാവാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാധമിക നിഗമനം.ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും മരണം സംഭവിച്ച സാഹചര്യത്തില്‍ ഒരു തവണ കൂടി സ്രവ പരിശോധന നടത്തും.അതിന്റെ ഫലം വന്നതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കൂ.