
കണ്ണൂർ:തലശ്ശേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് ബസ്സ് ഷെൽട്ടിന്റെ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു.മുഴപ്പിലങ്ങാട് മാഹി ബൈപാസ് നിർമാണ കമ്പനിയായ ഇ.കെ.കെ കമ്പനിയിലെ എൻജിനീയർ കൊല്ലം കിഴക്കുംമ്മുക്കരയിൽ ജോസഫിന്റെ മകൻ നിപ്പു ജോസഫ് (30) ആണ് മരണപ്പെട്ടത്.കൂടെ യാത്ര ചെയ്യുകയായിരുന്ന സൈറ്റ് എഞ്ചിനീയർ കൊല്ലം സ്വദേശി ജോർജ് ഉമ്മനെ (35) പരിക്കളോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രിയോടെ തലശ്ശേരി കുയ്യാലിയിൽ വെച്ചാണ് അപകടം ഉണ്ടായത്.രണ്ടുപേരും തലശ്ശേരി ചോനാടത്തെ ഓഫീസിൽ നിന്നം ബൈക്കിൽ കുയ്യാലിയിലെ താമസ വീട്ടിലേക്ക് പോവുമ്പോൾ റോഡിലെ കല്ലിൽ തട്ടി ബൈക്ക് തൊട്ടടുത്തുള്ള ബസ്സ് ഷെൽട്ടിന്റെ തൂണിൽ ഇടിച്ചാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ നിപ്പുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാഹി ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.