Kerala, News

പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറി;വനിത കമീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം

keralanews young woman who called to complain was treated rudely protest against womens commission chairperson mc josephine

കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ നൽകിയ മറുപടി വിവാദത്തിൽ.ഒരു സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ മോശം ഭാഷയിൽ പ്രതികരിച്ചത്. ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന യുവതി പോലീസിൽ പരാതി നൽകിയില്ലെന്ന് പറഞ്ഞതോടെ ‘എന്നാ പിന്നെ അനുഭവിച്ചോ’ എന്ന മറുപടിയാണ് ജോസഫൈൻ നൽകിയത്.2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാ കമ്മീഷന് ഫോണിലൂടെ നൽകിയ പരാതിയിൽ പറയുന്നു. ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. താൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി.ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും ജോസഫൈൻ പറയുന്നുണ്ട്. വേണമെങ്കിൽ വനിതാ കമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറഞ്ഞു.ഈ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ ജോസഫൈനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം ഉണ്ടായത്. സിനിമാ-സാമൂഹ്യരംഗത്തെ നിരവധി പ്രമുഖരാണ് വിഷയത്തില്‍ ജോസഫൈനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Previous ArticleNext Article