India, News

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങൾ

keralanews world countries with request to announce masood asar as global terrorist
ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങൾ.അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന നിര്‍ദേശം യുഎന്നില്‍ നിര്‍ദേശം കൊണ്ടു വന്നത്.മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും,കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാന്നെന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് മൂന്ന് രാജ്യങ്ങളും ആവശ്യപ്പെടുന്നത്.മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കും. ഈ നീക്കം വീറ്റോ അധികാരമുള്ള ചൈന എതിര്‍ക്കുമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ മുമ്ബ് പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം ചൈന എതിര്‍ത്തിരുന്നു.എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന നീക്കത്തിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്. മാര്‍ച്ചില്‍ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ പ്രസിഡന്‍റ് സ്ഥാനം ഫ്രാന്‍സ് ഏറ്റെടുക്കുന്നതോടെ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Previous ArticleNext Article