
കണ്ണൂർ : പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്ന സത്യം സി പി എം നേതൃത്വം മനസ്സിലാക്കണമെന്നും ഇനി കേരളത്തിൽ ഒരുതുള്ളി കണ്ണീരോ കൊലപാതകമോ നടന്നാൽ സ്ത്രീത്വത്തിന്റെ ശക്തി സി പി എം തിരിച്ചറിയുമെന്നും ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പറഞ്ഞു. കേരളത്തിലെ സി പി എം ന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിക്കുന്ന ചിതാഭസ്മ നിമഞ്ജന യാത്രയ്ക് കണ്ണൂരിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ആട്ടിൻതോലിട്ട ചെന്നായയുടെ സ്വഭാവമാണ് സി പി എം നെന്നും സി പി മന്റെ രാഷ്ട്രീയ അന്ത്യമായിരിക്കും നടക്കാൻ പോകുന്നതെന്നും അവർ പറഞ്ഞു.