International, News

സൗദിയിൽ ഇന്ന് മുതൽ സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലേക്ക്

keralanews women are in driving seats in saudi from today

റിയാദ്:സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള വിലക്ക് നീങ്ങി.ഇന്ന് മുതൽ സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലെത്തും. ‘വനിതാ ഡ്രൈവിംഗ് ദിന’മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്ക് രണ്ടുകൈയും നീട്ടി ക്ഷണിക്കുന്നു. സൗദിയുടെ ചരിതത്തിലെ വിപ്ലവകരമായ ഈ മാറ്റത്തിന്റെ ഭാഗമാകാൻ ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് സ്റ്റിയറിങ് കൈയ്യിലെടുക്കുന്നത്.പെണ്‍കുട്ടികളുടെ സ്കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകള്‍ക്ക് ഓടിക്കാം.കാര്‍ റെന്‍റല്‍ സര്‍വീസുകളും നടത്താം. ഇതോടെ ഒട്ടേറെ സ്ത്രീകള്‍ക്കായി പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്. പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകള്‍ വാഹനമോടിക്കുന്നതിനു മുന്നോടിയായി ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടാക്‌സി ഓടിക്കാനും വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ഗതാഗത നിയമലംഘനങ്ങളില്‍ നിന്ന് വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഈ ചരിത്ര മുഹൂര്‍ത്തത്തിന് മുൻപ് തന്നെ വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ചും പുറത്തിറങ്ങിയിരുന്നു. വാഹനമോടിച്ച്‌ അപകടത്തില്‍ പെടുന്ന വനിതകള്‍ക്ക് സഹായത്തിന് ഇവരാണ് എത്തുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇനി വാഹനമോടിക്കുന്ന വനിതകളുടെ സഹായത്തിന് ഈ സംഘമുണ്ടാകും. സൗദിയില്‍ അപകടത്തില്‍ പെടുന്നവരുടെ ഇന്‍ഷുറന്‍സ് സഹായത്തിനടക്കം എത്തുന്ന നജ്മ് ഇന്‍സ്‌പെക്ടര്‍മാരുടെ അതേ ചുമതലയാകും ഇവര്‍ക്ക്. സ്ത്രീകള്‍ അപകടത്തില്‍ പെടുന്ന കേസുകളില്‍ ഇവരെത്തും. ആദ്യ ബാച്ചില്‍ തന്നെ 40 പേരാണ് പരിശീലനം നേടി പുറത്തിറങ്ങിയിരിക്കുന്നത്.

Previous ArticleNext Article