India, News

കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു

Indian army soldiers patrol a street near a site of a gunbattle between Indian security forces and suspected militants in Khudwani village of South Kashmir's Kulgam district, April 11, 2018. REUTERS/Danish Ismail

ശ്രീനഗര്‍:കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്‍ ആണ് മരിച്ചത്. വീടിനു പുറത്തു വെച്ചാണ് ഇവര്‍ക്ക് തീവ്രവാദിയുടെ വെടിയേല്‍ക്കുന്നത്. ഗുരുതരമായ പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷോപിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സിആര്‍പിഎഫും സൈന്യവും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.ആര്‍മിയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സിആര്‍പിഎഫും സംയുക്തമായി പ്രദേശം വളഞ്ഞിരിക്കുകയാണ്.പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ജവന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയും പൊലീസും നടപടികള്‍ ശക്തമാക്കിയിരുന്നു. ഇത്തരമൊരു ഓപ്പറേഷന്റെ ഭാഗമായി നിരവധി തീവ്രവാദികളെ കഴിഞ്ഞദിവസം സേന ഇല്ലാതാക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലാണ് ഇപ്പോള്‍ സേനാംഗങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നത്.

Previous ArticleNext Article