Kerala, News

തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച യുവതി മരിച്ചു

keralanews woman died after being stabbed by young man at her home in thiruvananthapuram

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച യുവതി മരിച്ചു.വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കൊല്ലപ്പെട്ടത്.  അരുണ്‍ എന്നയാളാണ് ഇവരെ അക്രമിച്ചത്. 17 തവണ സൂര്യക്ക് കുത്തേറ്റു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നരക്കായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച്‌ കയറി അരുണ്‍ സൂര്യ ഗായത്രിയെ കുത്തുകയായിരുന്നു.കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താന്‍ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വയറിലും കഴുത്തിലുമാണ് സൂര്യഗായത്രിക്ക് സാരമായ മുറിവ് പറ്റിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. സൂര്യഗായത്രിയുമായി അരുണിന് മുന്‍പരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.

Previous ArticleNext Article