Kerala, News

തെക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തിപ്രാപിക്കുന്നു; കൊല്ലത്ത് മരം വീണ് ഒരാൾ മരിച്ചു

keralanews wind and rain getting stronger in southern kerala

തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തിപ്രാപിക്കുന്നു.അമ്പൂരിയിൽ ഉരുൾപ്പൊട്ടലുണ്ടായി.പത്തോളം വീടുകളിൽ വെള്ളം കയറി.ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക ശേഷം കലക്റ്റർ അവധി പ്രഖ്യാപിച്ചു.ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതിനിടെ കൊല്ലത്ത് കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഓട്ടോഡ്രൈവർ മരിച്ചു.ഓട്ടോ ഡ്രൈവർ വിഷ്ണുവാണ് മരിച്ചത്. ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നതിനാൽ കടലും പ്രക്ഷുബ്ധമാണ്.അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ശബരിമലയിലും രാവിലെ ശക്തമായ മഴപെയ്തു.സന്നിധാനത്ത് വാവരുനടയിലെ വന്മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുകയാണ്.

Previous ArticleNext Article