കുഞ്ചിത്തണ്ണി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും എന്നും വൈദ്യുത മന്ത്രി എം.എം മണി. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടുണ്ട്. പക്ഷെ എത്ര വേട്ടയാടിയാലും പറയാനുള്ളത് ഇനിയും പറയുമെന്നും എം.എ മണി പറഞ്ഞു. സുരേഷ്‌കുമാറിനെ കുറിച്ച് താന്‍ ഇന്നലെ പറഞ്ഞത് തനിക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. അന്ന് മാധ്യമങ്ങള്‍ സുരേഷ് കുമാറിനൊപ്പമാണെങ്കില്‍ ഇന്ന് സബ് കലക്ടര്‍ക്കൊപ്പമാണ്.
എന്നാ നാറ്റിച്ചെന്നാലും ഞാന്‍ പിന്നേയും പിന്നേയും മോളില്‍ നില്‍ക്കും. അത് ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതു കൊണ്ടാണ്. ജനങ്ങളോടൊപ്പം നില്‍ക്കുന്നതു കൊണ്ടാണ്. ഞാന്‍ വെറും സാധാരണക്കാരനാണ്. 45 വര്‍ഷം പൊതു പ്രവര്‍ത്തനം നടത്തിയ ആളാണ്. എന്റെ സമ്പത്ത് ഈ വീടു മാത്രമാണ്. എല്ലാവരും വന്നാല്‍ ഇതില്‍ ഇരിക്കാന്‍ പോലും സൗകര്യമില്ല. ഞാന്‍ അങ്ങനെയെ ജീവിച്ചിട്ടുള്ളു. പൊതു പ്രവര്‍ത്തനം കൊണ്ട് ഞാന്‍ സമ്പത്തുണ്ടാക്കിയിട്ടില്ല. പിശകുണ്ടെങ്കില്‍ ശൈലി മാറ്റും. വേറൊരു കാര്യമവുമില്ല. ഞാന്‍ ഇവിടെയെങ്ങാനും ജീവിച്ച് പൊക്കോട്ടെ.. മണി പറഞ്ഞു.