Kerala, News

ആന പേടി ഒഴിയുന്നില്ല;ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി;തെങ്ങും കവുങ്ങും ഉള്‍പ്പെടെ നശിപ്പിച്ചതായി പരാതി

keralanews wild elephants again came to dhoni destroyed coconuts and gourds

പാലക്കാട്: വീണ്ടും ആന പേടിയിൽ ധോണി. നാടിനെ വിറപ്പിച്ച  PT സെവൻ എന്ന കാട്ടാന കൂട്ടിലായെങ്കിലും ധോണി നിവാസികളുടെ പേടി ഒഴിയുന്നില്ല. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങിയത്.ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തില്‍ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും കവുങ്ങും ഉള്‍പ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം ധോണി മേഖലയെ വിറപ്പിച്ച പി.ടി7നെ മെരുക്കാനായി പുതിയ പാപ്പാനെ നിയോഗിക്കും. പാപ്പാൻ വഴിയായിരിക്കും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകുക. പാപ്പാനിൽ നിന്ന് ആന നേരിട്ട് തീറ്റ സ്വീകരിക്കുന്നത് വരെ പോസിറ്റീവ് ഇൻഡ്യൂസ്മെന്റ് എന്ന രീതി തുടരും. പി.ടി 7ന് പ്രത്യേക ഭക്ഷണ മെനുവും തയ്യാറാക്കിയിട്ടുണ്ട്. ആനയെ മർദിക്കാതെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്.

Previous ArticleNext Article