കണ്ണൂർ:കോർപറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.58 ഹോട്ടലുകളിൽ നിന്നാണ് വൻതോതിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ചിക്കൻ വിഭവങ്ങളായ അൽഫാം, തന്തൂരി എന്നിവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും.ഇന്ന് പുലർച്ചെ മുതൽ ഏഴു സ്ക്വാഡുകളായി തിരിഞ്ഞാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്.പൂപ്പൽ പിടിച്ചതും പുഴുവരിക്കുന്ന രീതിയിലുള്ളതുമായ ഭക്ഷണ പദാർഥങ്ങളാണ് പലയിടങ്ങളിൽ നിന്നും പിടികൂടിയിരിക്കുന്നത്.പഴയ മുൻസിപാലിറ്റി പരിധിയിലും പുഴാതി, പള്ളിക്കുന്ന് സോണലുകളിലുമാണ് പരിശോധന നടന്നത്.കൽപക റെസിഡൻസി,എംആർഎ ബേക്കറി, സീതാപാനി, ബിംബിംഗ് വോക്ക്, പ്രേമ കഫേ, എംവികെ, ഹോട്ടൽ ബർക്ക, തലശേരി റെസ്റ്റോറന്റ്, മാറാബി,ഗ്രീഷ്മ, ഹോട്ടൽ ബേഫേർ, ഹംസ ടീ ഷോപ്പ്, ബോക്സേ, ഹോട്ടൽ ബേ ഫോർ തുടങ്ങിയ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.