India, News

പശ്ചിമ ബംഗാളിൽ ഇന്ന് ബിജെപി ബന്ദ്;പരക്കെ ആക്രമണം

keralanews widespread attack in b j p bandh in west bengal

കൊൽക്കത്ത:ദിനാജ്പൂർ ജില്ലയിലെ സ്കൂളിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിൽ ബിജെപി  ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് തുടങ്ങി.പലസ്ഥലങ്ങളിലും സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. മിഡ്നാപൂരിൽ സർക്കാർ ബസ്സിന്‌ നേരെ കല്ലേറുണ്ടായി.രണ്ട് സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലെ സിപ്പായിബസാറില്‍ പ്രക്ഷോഭകര്‍ ദേശീയപാത 60ല്‍ ടയറുകള്‍ കത്തിച്ച്‌ തടസ്സപ്പെടുത്തിയെങ്കിലും പോലീസെത്തി ഇവ നീക്കം നീക്കം ചെയ്തു് യാത്രായോഗ്യമാക്കി. ബന്ദിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി 4000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.ബസ്, മെട്രോ, ട്രാം സര്‍വീസുകള്‍ ഒരുക്കിയ സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധമായി ജോലിക്ക് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്ലാംപൂരിലെ ധരിബിത്ത് ഹൈസ്കൂളില്‍ ഉര്‍ദു അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഇംഗ്ലീഷ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ കൂടി അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ഐടിഐ വിദ്യാര്‍ത്ഥി രാജേഷ് സര്‍ക്കാര്‍, മൂന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥി തപസ് ബര്‍മന്‍ എന്നിവരാണ് പോലീസ് വെടിവെയ്പില്‍ മരിച്ചത്.

Previous ArticleNext Article