India

എന്ത് കൊണ്ട് ഒരു മുഖ്യമന്ത്രിയുടെ മരണത്തിൽ തമിഴകം ഇത്രയും വേദനിക്കുന്നു?

അവസാനമായി ഒരു നോക്ക് കണ്ടാൽ മാത്രം മതി അവരുടെ പ്രിയപ്പെട്ട അമ്മയെ
അവസാനമായി ഒരു നോക്ക് കണ്ടാൽ മാത്രം മതി അവരുടെ പ്രിയപ്പെട്ട അമ്മയെ

ഇത്രയധികം ജനപങ്കാളിത്തമുണ്ടായ വിലാപയാത്രക്ക് അടുത്ത കാലത്തൊന്നും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടില്ല,ദേശീയ ദൃശ്യമാധ്യമങ്ങൾ അടക്കം മുഴുവൻ മാധ്യമങ്ങളും പറയുന്നു.

വികാരനിർഭരമായ യാത്രയയപ്പിന് ചെന്നൈ മറീന ബീച്ച് വേദിയാകുന്നു. പതിനായിരങ്ങൾ ഒഴുകിയെത്തുന്നു. ഇത്രകണ്ട് ജനങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ച നേതാക്കൾ ചുരുക്കം.
അവർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ അത്രയധികം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. എം.ജി.ആറിന്റെ വിടവാങ്ങലിന് ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിലെ അഴിമതിക്കാരിയും സ്വേഛാധിപതിയുമായ ജയയിൽ നിന്ന് ഇന്നു നമ്മൾ കണ്ട പുരച്ചി തലൈവി അമ്മയിലേക്കുള്ള യാത്ര ഉയർച്ചയുടേയും താഴ്ചയുടേതും ആയിരുന്നു. ഈ കാലയളവിൽ അഴിമതി കേസുകളും നിയമ പോരാട്ടവും ജയിൽ വാസവും.എപ്പോളും അവർ ദ്രാവിഡ രാഷ്ട്രീയത്തെ മുറുകെ പിടിച്ചു. അതിനെ സംരക്ഷിച്ചു. ഒരു നിർണായക ശക്തിയായി മാറി സംസ്ഥാന രാഷ്ട്രീയത്തിലും കേന്ദ്രത്തിലും.

തന്നെ ഇഷ്ടപ്പെടുന്നവരെ ഹൃദയത്തോട് ചേർത്ത അമ്മ എതിരാളികളെ വേണ്ട രീതിയിൽ നേരിടുന്നതും നമ്മൾ കണ്ടു.
2011 ൽ മൂന്നാം തവണ അധികാരത്തിൽ വന്ന ശേഷം അമ്മ നടപ്പിലാക്കിയ നയങ്ങളാണ് അവരെ കൂടുതൽ ജനഹൃദയങ്ങളിലെത്തിക്കുന്നത്. ഇന്നിപ്പൊ തമിഴ്നാട്ടിൽ 1 രൂപക്ക് പ്രഭാത ഭക്ഷണവും 2 രൂപക്ക് ഉച്ചഭക്ഷണവും ലഭിക്കും എന്ന് കേൾക്കുന്നു. അമ്മ കേന്റീനുകൾ ഡൽഹിയിലും പ്രശസ്തം.

‘അവരെ പോലെ വായനാ ശീലമുള്ള..ബുദ്ധിയുള്ള വനിതകൾ ചുരുക്കം’ ജയയുടെ ഒരു സഹപ്രവർത്തക സ്മരിക്കുന്നു.

പത്താം ക്ലാസ്സ്‌ കഴിഞ്ഞ കുട്ടിക്ക്‌ ഫ്രീ ആയി സൈക്കിൾ,പ്ലസ്‌ 2 കഴിയുന്നവർക്ക്‌ ലാപ്‌ ടോപ്‌,ഗവൺമന്റ്‌ ആശുപത്രിയിൽ ജനിക്കുന്ന ഒരു കുട്ടിക്ക്‌ സോപ്പ്‌ , പൗഡർ , കുട്ടിയുടുപ്പ്‌ , ടവൽ , നാപ്കിൻ , ഓയിൽ , ഷാമ്പു മുതൽ ഒരു നവജാത ശിശുവിനു വേണ്ട സകലതും അമ്മ ബോൺ ബേബി കിറ്റ്‌ എന്ന പദ്ധതി വഴി സർക്കാർ ചിലവിൽ നൽകപ്പെടും,പ്രസവം സൗജന്യം,ഗവൺമന്റ്‌ ജോലി ഉള്ള ഒരു സ്ത്രീ ആണു പ്രസവിക്കുന്നതെങ്കിൽ അടുത്ത ഒരു വർഷത്തേക്ക്‌ ജോലിയിൽ നിന്നും വിട്ട്‌ കുട്ടിയോടൊപ്പം നിന്നു കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടിൽ എത്തും ഇനി ജനിക്കുന്നത്‌ പെൺ കുഞ്ഞാണെങ്കിൽ വിവാഹ ചിലവിനായി 50000 രൂപ ധനസഹായം മുതൽ കെട്ടു താലി വരെ ഗവൺമന്റ്‌,പാവപ്പെട്ടവർക്ക്‌ ടി വി , ഗ്രൈന്റർ , മിക്സി അടക്കം ഒരു വീട്ടിലേക്കുള്ള സകല സാധനങ്ങളും ഗവൺമന്റ്‌ നൽകും അങ്ങിനെ എത്ര നല്ല പ്രവർത്തികൾ.

ഒരു സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത്‌ വെറുമൊരു മുഖ്യമന്ത്രി അല്ല. അവരുടെ സകല കാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപ്പിറപ്പാണ്.

ഇത് കൊണ്ടൊക്കെയാണ് ഒരു മുഖ്യ മന്ത്രി മരിച്ചതിൽ ഒരു സംസ്ഥാനം മൊത്തം കണ്ണീരിൽ കുതിർന്നത്.ഒരു നോക്ക് കാണാൻ ഇത്രയധികം ആഗ്രഹം പ്രകടിപ്പിച്ചത്.

തന്നെ കൈ പിടിച്ചുയർത്തിയ, ഒരു കാലത്ത് തമിഴ് മക്കളുടെ പ്രിയപ്പെട്ട നേതാവായിരുന്ന എം ജി ആറിന്റെ സമീപത്ത് തന്നെഎ ഇന്ന് അവർ അന്ത്യ വിശ്രമം കൊള്ളുന്നുവി തമിഴകത്തിന്റെ അമ്മ.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *