ന്യൂയോർക്: പഴയ പതിപ്പ് ആൻഡ്രോയിഡ് ആപ്പിൾ ഫോണുകളിൽ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യാൻ ആലോചന. ഇപ്പോൾ നിലവിൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കുന്നില്ല എന്ന പ്രശ്നം നിലവിലുണ്ട് എന്നതിന് പിന്നാലെയാണ് വാട്ട്സ്ആപ്പിന്റെ പുതിയ നീക്കം.
2016 ഫെബ്രുവരിയിലേ വാട്ട്സ്ആപ്പ് ശുചീകരണം പ്രഖ്യാപിച്ചു എങ്കിലും 2017-ൽ ആണ് ഇതാരംഭിച്ചിരിക്കുന്നത്. ബ്ലാക്ക് ബെറി ഒ.എസ്, ബ്ലാക്ക് ബെറി 10, നോക്കിയ എസ് 40, നോക്കിയ എസ് 60 സിംബിയൻ ഫോണുകൾക്ക് 2017 ജൂൺ 30 വരെ മാത്രമേ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു.
നിലവിൽ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ് കൂടുതൽ എന്നതിനാൽ ഈ ശുചീകരണം വാട്ട്സ്ആപ്പിന്റെ യൂസർ ബേസിനെ ബാധിക്കും എന്നാണ് റിപ്പോർട്ട്. ഐഫോൺ 4-ന് മുകളിൽ ഉള്ള ആപ്പിൾ ഫോണുകളിൽ മാത്രമേ ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു എന്നും റിപ്പോർട്ടുണ്ട്.