ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിന്റെ എട്ടാം ജന്‍മദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ ആണ് ഇക്കാര്യം പറഞ്ഞത്. വാട്ട്‌സ് ആപ്പിന്റെ അംബാസിഡര്‍ എന്ന നിലയിലാണ് ഇന്ത്യയിലേക്കുള്ള തന്റെ സന്ദർശനം എന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള പ്രാഥമിക ഘട്ടത്തിലാണ് തങ്ങൾ എന്ന് അദ്ദേഹം പറഞ്ഞത്. തങ്ങളുടെ ഒരു പ്രധാനപ്പെട്ട മാർക്കറ്റാണ് ഇന്ത്യ എന്നും ഇന്ത്യക്കാരുടെ ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കന്നുവെന്നും ബ്രയാണ്‍ പറയുന്നു.പുതിയതായി ഉള്‍പ്പെടുത്തിയ സ്റ്റാറ്റസ് സൗകര്യത്തിനോട് ഉപയോക്താക്കള്‍ നല്ലരീതിയിലാണ് പ്രതികരിക്കുന്നതെന്നും പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
International, Technology
ഡിജിറ്റൽ പയ്മെന്റ്റ് രംഗത്തേക്ക് വട്സാപ്പും വരുന്നു
Previous Articleകുടുംബ സംഗമം നാളെ