Kerala, News

കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈൽ വൈറസ്ബാധ സ്ഥിതീകരിച്ചു

keralanews west nile virus infection identified in kozhikkode district

കോഴിക്കോട്: ജില്ലയില്‍ വെസ്റ്റ്‌ നൈല്‍ വൈറസ് പനിബാധ സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെസ്റ്റ്ഹില്‍ സ്വദേശിനിയിലാണ് രോഗം കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്തപരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊതുകള്‍ പരുത്തുന്ന അപൂര്‍വ്വ വൈറസ് പനിയാണ് വെസ്റ്റ്‌ നൈല്‍. പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണം. തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന വൈറസ് ബാധകൂടിയാണിത്. പക്ഷി മൃഗാദികളില്‍ നിന്ന് കൊതുകളിലേക്ക് വൈറസ് എത്തിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്.അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. ചില അപൂര്‍വ്വം സാഹചര്യങ്ങളില്‍ അവയവ-രക്ത ദാനം വഴിയോ അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞിനോ അല്ലേങ്കില്‍ ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അസുഖം പകരാം. രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെസ്റ്റ്‌ നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും തികഞ്ഞ ജാഗ്രതയിലാണ്.

Previous ArticleNext Article