തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്ന സമ്പൂർണ്ണ വാരാന്ത്യ ലോക്ഡൗണ്‍ പിൻവലിച്ചേക്കുമെന്ന് സൂചന.പൂര്‍ണമായല്ലെങ്കിലും കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന അവലോകന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്ത് പൊതുവായ നിയന്ത്രണത്തിന് പകരം മൈക്രോകണ്ടെയ്ന്‍മെന്‍റ് മേഖലകള്‍ തിരിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും സൂചനയുണ്ട്. ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിരുന്നു. ഇന്നുകൂടി അതിന്‍റെ ഭാഗമായ ഇളവ് നിലനില്‍ക്കും. എ.ബി.സി വിഭാഗങ്ങളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കായുള്ള കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവക്കും രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.ഡി വിഭാഗങ്ങളില്‍ തിങ്കളാഴ്ച എല്ലാ കടകളും തുറക്കാന്‍ ഇളവ് അനുവദിച്ചിരുന്നു.