Kerala, News

കൊല്ലത്ത് പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കലർന്നു; പമ്പ് പോലീസ് പൂട്ടിച്ചു

keralanews water mixed in tank in petrol pump in kollam pump closed by police

കൊല്ലം: കൊല്ലത്ത് പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കലർന്നു. ഓയൂർ വെളിയം മാവിള ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നാണ് വാഹനങ്ങളിൽ വെള്ളം അമിതമായി കലർന്ന പെട്രോൾ അടിച്ച് നൽകിയത്. ഇതിനെതിരെ പരാതികളും പ്രതിഷേധവും ശക്തമായതോടെ പമ്പ് പോലീസ് അടപ്പിച്ചു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ പമ്പിൽ നിന്നും പെട്രോൾ അടിച്ച് പോയ നിരവധി വാഹനങ്ങളാണ് യാത്രയ്‌ക്കിടയിൽ നിന്നുപോയത്. തുടർന്ന് വർക്ക് ഷോപ്പുകളിലെത്തി പരിശോധിച്ചപ്പോഴാണ് പെട്രോൾ ടാങ്കിൽ വെള്ളം കണ്ടെത്തിയത്. എന്നാൽ എവിടെ നിന്നാണ് വാഹനത്തിന്റെ ടാങ്കിനുള്ളിൽ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ പമ്പിൽ നിന്ന് ബൈക്കിൽ പെട്രോൾ അടിച്ചിരുന്നു. ഒരു കിലോമീറ്റർ പിന്നിടുന്നതിന് മുൻപ് തന്നെ വാഹനം നിന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിനേക്കാൾ കൂടുതൽ വെള്ളമാണ് പമ്പിൽ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ പൂയപ്പള്ളി സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി പമ്പ് അടപ്പിക്കുകയായിരുന്നു.

Previous ArticleNext Article