ഇടുക്കി:ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ട്രയൽ റൺ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടു കൂടിയാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയത്.നാല് മണിക്കൂർ നേരത്തെക്കാണിതെന്നാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് താഴ്ന്നിരുന്നില്ല. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം. ഇതോടെയാണ് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചത്.ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചതോടെ പെരിയാറിന്റെ തീരങ്ങളില്‍ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.