ഇടുക്കി:ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു.ഒരു ഷട്ടർ ഇന്നലെ ഉച്ചയോടെ ട്രയൽ റണ്ണിനായി തുറന്നിരുന്നു.2401 അടിയാണ് വെള്ളിയാഴ്ച രാവിലെ ജലനിരപ്പ്. ഇതോടെ രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. മൂന്നു ഷട്ടറുകളിളിലൂടെ സെക്കന്റില്‍ 1,20,000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു.ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ അടച്ചിട്ട് ഇടുക്കി ഡാമിലെ വെളളം കൂടുതല്‍ തുറന്നുവിടുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു.ഇടമലയാറില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ടു അണക്കെട്ടുകളുടെയും ഷട്ടര്‍ തുറക്കുന്നതോടെ എറണാകുളം, ആലുവ, നെടുമ്ബാശ്ശേരി എന്നിടങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് ഇടമലയാറിന്റെ ഷട്ടര്‍ അടയ്ക്കാനുള്ള തീരുമാനം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala, News
ജലനിരപ്പ് ഉയരുന്നു;ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
Previous Articleകലിയടങ്ങാതെ കാലവർഷം;സംസ്ഥാനത്ത് 22 മരണം