പാലക്കാട്:കനത്ത മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെ മലമ്പുഴ ഡാം ഇന്ന് തുറക്കും.രാവിലെ 11മണിക്കും 12 മണിക്കും ഇടയിലായിരിക്കും അണക്കെട്ട് തുറക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ മുക്കൈനപുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. 114.80 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 115.06മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
Kerala, News
ജലനിരപ്പ് ഉയർന്നു;മലമ്പുഴ ഡാം ഇന്ന് തുറക്കും
Previous Articleആധാര്‍ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐയുടെ കർശന നിർദേശം