Kerala, News

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി;കനത്ത ജാഗ്രത നിർദേശം

keralanews water level in mullapperiyar dam reaches at 142 alert advice

ഇടുക്കി:കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി.ഇത് ആദ്യമായാണ് മുല്ലപ്പെയ്യാറിലെ ജലനിരപ്പ് ൧൪൨ അടിയാകുന്നത്.ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിട്ടത്. 4,489 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്.പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവില്‍ രണ്ടു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.50 സെന്റീമീറ്റര്‍ വീതമാണ് ഈ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്റീ മീറ്റര്‍ തന്നെയാകും ഉയര്‍ത്തുകയെന്നാണ് വിവരം.പമ്പ അണക്കെട്ടിലെ ജലനിരപ്പും അനുനിമിഷം ഉയരുകയാണ്. പുലര്‍ച്ചെ അഞ്ചിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 985.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും ആറും ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല്, അഞ്ച് ഷട്ടറുകള്‍ 105 സെന്റീമീറ്റര്‍ വീതവുമാണ് ഇവിടെ ഉയര്‍ത്തിയിരിക്കുന്നത്.

Previous ArticleNext Article