Kerala, News

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു;സുരക്ഷ ശക്തമാക്കി സർക്കാർ;അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു

keralanews water level in idukki dam increasing security tightened by the government call back the officials who were on leave

ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.2395.38 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.ഇന്നലെ ജലനിരപ്പ്‌ 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്‌ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിരുന്നു. രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഓറഞ്ച്‌ അലര്‍ട്ടിന്‌ പിന്നാലെ ഇടുക്കിയില്‍ സുരക്ഷ ശക്‌തമാക്കി. ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതോടെ ചെറുതോണി അണക്കെട്ടിന്‌ മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌. ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുൻകരുതലിന്റെ  ഭാഗമായി മൂന്നു ജില്ലകളിൽ നിന്നും അവധിയിൽ പോയ റെവന്യൂ ഉദ്യോഗസ്ഥരെ സർക്കാർ തിരികെ വിളിച്ചു. ഇടുക്കി,എറണാകുളം,കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധികൃതർക്ക് നിർദേശം നൽകി.ഏത‌് അടിയന്തര സാഹചര്യവും നേരിടാനുമുള്ള സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലുകളുമെല്ലാം പൂര്‍ത്തിയാക്കി. ദുരന്ത നിവാരണസേനയേയും വിന്യസിച്ചു. സംഭരണിയുടെ പൂര്‍ണതോതിലുള്ള ശേഷി 2403 അടിയാണെങ്കിലും 2400നു മുൻപേ തുറക്കും. ഇടുക്കി കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പില്‍ അവലോകന യോഗം ചേര്‍ന്നു.അണക്കെട്ട്- തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി പരന്നൊഴുകുന്നതിന‌് പെരിയാര്‍ തീരങ്ങള്‍ ജെസിബി ഉപയോഗിച്ച‌് വൃത്തിയാക്കി. ദേശീയ ദുരന്തസേനയുടെ 46 അംഗ സംഘം ചെന്നൈ ആരക്കോണത്തുനിന്നാണ‌് ഇടുക്കിയിലെത്തിയത‌്. ക്യാപ്റ്റൻ പി കെ മീനയുടെ നേതൃത്വത്തില്‍ ഏഴു മലയാളികളടങ്ങുന്ന സംഘം ഏത‌് സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ചവരാണ‌്. സുരക്ഷയ്ക്കുള്ള ഉപകരണങ്ങളുമായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത‌്.

Previous ArticleNext Article