Kerala

നഴ്‌സുമാരുടെ സമരം:ഹോസ്പിറ്റൽ മാനേജ്മെന്റുകൾക്ക് സർക്കാരിന്റെ അന്ത്യശാസനം

keralanews warning to hospital managements

തിരുവനന്തപുരം:മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിൽ സ്വരം കടുപ്പിച്ച് സർക്കാർ.നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് സർക്കാർ ആശുപത്രി മാനേജ്‌മെന്റുകൾക്ക് അന്ത്യശാസനം നൽകി.അല്ലാത്തപക്ഷം സർക്കാർ തന്നെ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികൾ,ആശുപത്രി മാനേജ്മെന്റുകൾ എന്നിവരുമായി തൊഴിൽ,ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് ഇന്ന് ചർച്ച നടത്തിയത്.ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചയിൽ രണ്ടു മണിക്കൂറോളം തൊഴിൽ,ആരോഗ്യ വകുപ്പ് മന്ത്രിമാർ പങ്കെടുത്തു.തുടർന്ന് ഉദ്യോഗസ്ഥരും ആശുപത്രി മാനേജ്‌മെന്റുകളും തമ്മിൽ മിനിമം വേതനം സംബന്ധിച്ച് ചർച്ച നടത്തുകയാണിപ്പോൾ.ഇതിൽ തീരുമാനമായ ശേഷം മന്ത്രിമാരുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്തും.മാനേജ്മെന്റുകൾ ധാരണ ഉണ്ടാക്കിയില്ലെങ്കിൽ സർക്കാർ മുൻകയ്യെടുത്ത് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article