കണ്ണൂർ : വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി സർക്കാർ പുതുക്കി നിശ്ചയിച്ചു. വിജ്ഞാപനം വന്ന 2016 ഡിസംബർ 21 മുതൽ നൽകാനാണ് തീരുമാനം. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും നഗരപ്രദേശങ്ങൾക്ക് പ്രത്യേക അലവൻസും സേവനദൈർഖ്യം കണക്കിലെടുത്തുകൊണ്ടുള്ള വെയിറ്റേജ് ആനുകൂല്യവും അടങ്ങിയതാണ് മിനിമം വേതനം തൊഴിലാളി ചൂഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പരിപാടി നിലവിൽ മാനേജർക്ക് 10 ,968 രൂപയും ക്ലാർക്ക്, കാഷ്യർ, അക്കൗണ്ടന്റ്, റിസെപ്ഷനിസ്റ് മുതലായവർക്ക് 10 ,758 രൂപയും സെയിൽസ് മാന്, സെയിൽ ഗേൾസ് എന്നിവർക്ക് 10 ,548 രൂപയും ഓഫീസ് അറ്റെൻഡൻറ്, സ്വീപ്പർ മുതലായവർക്ക് 9 ,918 രൂപയും ലഭിക്കും.