Kerala, News

സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍

keralanews vyapari vyavasayi ekopana samithi decided not to take part in the traders strike tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍.ഏകോപന സമിതി ഏകപക്ഷീയമായിപ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്.കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാപാര വ്യവസായി ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നതെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കീഴില്‍ കടകളടച്ച്‌ സമരം നടത്തുന്നത്. സെക്രട്ടേറിയറ്റുള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ആറിന് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സൂചനാസമരം.സോണുകള്‍ നോക്കാതെ കേരളത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം, ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നല്‍കണം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ കുത്തക കമ്പനികൾ എല്ലാവിധ ഉല്‍പന്നങ്ങളും വില്‍ക്കുകയും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍പോലും ഒരു മാനദണ്ഡവും പാലിക്കാതെ വ്യാപാരം നടത്തുകയും ചെയ്യുന്നത് നിയന്ത്രിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടയടപ്പ് സമരം.

Previous ArticleNext Article