ന്യൂഡൽഹി:സിബിഐ അന്വേഷണത്തിൽ ഫോർമർ എയർ ചീഫ് മാർഷൽ എസ്.പി ത്യാഗി അടക്കം അഞ്ച് പേർ വെള്ളിയാഴ്ച്ച അറസ്റ്റിലായി.അഗസ്റ്റവെസ്റ്റ്ലാൻഡ് അഴിമതി കേസിലെ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.
ഡൽഹിയിൽ വക്കീൽ ആയി ജോലി ചെയ്യുന്ന ഗൗതം ഗൈടാൻ,എസ്.പി ത്യാഗിയുടെ കസിൻ ജൂലി ത്യാഗി,സഞ്ജീവ് ത്യാഗി,ഏലിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
പ്രധാനമന്ത്രിക്കും മറ്റ് വിവിഐപികൾക്കും വേണ്ട സുരക്ഷയ്ക്കായി ഇറ്റലിയിൽ നിന്നും വാങ്ങിയ ഹെലികോപ്റ്റർ ഇടപാടിലാണ് അഴിമതി കണ്ടെത്തിയത്.
3600 കോടി രൂപയുടെ ഇടപാടാണ് നടന്നത്.എന്നാൽ ഇടപാടിൽ ക്രമക്കേടുകൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇറ്റാലിയൻ പ്രതിരോധ ഗ്രൂപ്പായ ഫിൻ മെക്കാനിക് മേധാവി ജോസഫ് ഓർസിയെ 51 യൂറോ മില്യൺ കോഴ വാങ്ങിയ കേസിൽ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വേറെ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
12 അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ വാങ്ങാനായിരുന്നു കരാർ.എസ്.പി ത്യാഗിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.