കണ്ണൂർ:വൈറസ്സ് ആക്രമണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് ഓഫീസിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.നിയന്ത്രണം പുറത്തുനിന്നു ഏറ്റെടുക്കുന്ന രീതിയിലുള്ള വൈറസ് 40 കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.വാണാക്രയ് വിഭാഗത്തിൽ പെട്ട വൈറസുകളാണിവ.പോലീസ് ടെലികമ്മ്യൂണികേഷൻ വിഭാഗം പരിശോധിച്ച് കുറച്ചു കംപ്യൂട്ടറുകളിലെ വൈറസ് ബാധ ഒഴിവാക്കിയിട്ടുണ്ട്.വ്യാഴാഴ്ചയാണ് വൈറസ് ബാധ ശ്രദ്ധയിൽ പെട്ടത്. സംസ്ഥാനത്തെ ഔദ്യോഗിക ശൃംഖല സംവിധാനമായ കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളാണ് വൈറസ് നിയന്ത്രണത്തിലായത്.മറ്റു കംപ്യൂട്ടറുകളിലേക്കു വൈറസ് പടരാൻ സാധ്യതയില്ലെന്നാണ് എൻ.ഐ.സി അധികൃതർ വ്യക്തമാക്കുന്നത്.എസ്.പി ഓഫീസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ കംപ്യൂട്ടറൊഴികെ ബാക്കിയെല്ലാം തകരാറിലായിട്ടുണ്ട്.ആന്റി വൈറസ് സോഫ്ട്‍വെയർ സ്ഥാപിക്കാത്ത കംപ്യൂട്ടറുകൾക്കാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്.ഏതെങ്കിലും ഒരു കംപ്യൂട്ടറിൽ നിന്നോ വൈറസ് ബാധയുള്ള പെൻ ഡ്രൈവോ സി.ഡി യോ ഉപയോഗിച്ചത് മൂലമോ ആവാം വൈറസ് ബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.സുരക്ഷയെ ബാധിക്കുന്ന ഫയലുകളൊന്നും നഷ്ട്ടമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.പ്രശ്‌നം പരിഹരിച്ചു വരികയാണെന്ന് പോലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.
Kerala
വൈറസ്സ് ആക്രമണത്തെ തുടർന്ന് ജില്ലാ പോലീസ് ഓഫീസിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം നഷ്ടമായി.
Previous Articleകണ്ണൂരില്‍ വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പനയെന്ന് പരാതി