India, News

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം;സ്വതന്ത്ര സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു;ആറു മരണം

keralanews violence during the panchayat elections in west bengal killing an independent candidate and six deaths

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം. കത്തിക്കുത്ത്, വെടിെവപ്പ്, േബാംബ് സ്ഫോടനം, വോെട്ടടുപ്പ് തടയല്‍, ബാലറ്റ് പേപ്പര്‍ നശിപ്പിക്കല്‍ തുടങ്ങി എല്ലാ വിധ സംഘര്‍ഷങ്ങളും തുടരുകയാണ്.ബംഗാറിൽ  സ്വതന്ത്ര സ്ഥാനാര്‍ഥിയെ വെടിവെച്ചുകൊന്നതായി റിപ്പോർട്ടുകളുണ്ട്.നോര്‍ത്ത് 24 പര്‍ഗാനയിലെ സന്ദന്‍പൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും 20 ഓളം േപര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുര്‍ഷിദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി – തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കമുണ്ടായി. ബാലറ്റ് പേപ്പറുകള്‍ കുളത്തിലെറിഞ്ഞു. തുടര്‍ന്ന് അവിടെയും വോട്ടിങ്ങ് നിര്‍ത്തിെവച്ചിരിക്കുകയാണ്. ഇവിടെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. വോെട്ടടുപ്പ് തുടങ്ങും മുൻപ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു. ദിബു ദാസ് ഭാര്യ ഉഷദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച്‌ ബെഹാര്‍, നോര്‍ത്ത് 24 പര്‍ഗാന എന്നിവടങ്ങളിലെല്ലാം വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. നിരവധിേപര്‍ക്ക് സംഭവങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ തമ്മിലാണ് ബംഗാളില്‍ പ്രധാനമത്സരം നടക്കുന്നത്.

Previous ArticleNext Article