പാലക്കാട്: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വീണ്ടും സംഘര്‍ഷം. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തു.വിക്ടോറിയ കോളജിനു മുന്നിലെ ബിജെപി പ്രവര്‍ത്തകരെ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ കോളജിലെ വിദ്യാര്‍ഥികളെ നേരത്തേ പൂട്ടിയിടുകയും ചെയ്തിരുന്നു.
Kerala, News
പാലക്കാട് അക്രമം തുടരുന്നു;സിപിഐ ഓഫീസ് അടിച്ചു തകർത്തു
Previous Articleഹർത്താൽ;സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടരുന്നു;തലശ്ശേരിയിൽ ബോംബേറ്