
കല്യാശ്ശേരി:കീച്ചേരി കോലത്തുവയലിൽ സിപിഎം, ബിജെപി പ്രാദേശിക നേതാക്കളുടെ വീടുകൾക്കു നേരെ അക്രമം. സിപിഎം ചിറക്കുറ്റി സാംസ്കാരിക നിലയം ബ്രാഞ്ച് സെക്രട്ടറി ഇ.പി.രതീഷ്ബാബുവിന്റെ ചിറക്കുറ്റിയിലെ വീടിനു നേരെ ഒരു സംഘം കല്ലെറിഞ്ഞതായി പരാതി.തിങ്കളാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. കല്ലേറിൽ വീടിന്റെ മുൻവശത്തെ രണ്ടു ജനലുകൾ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.ബിജെപി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി എ.രതീഷിന്റെ വയലിലെ കോട്ടത്തിനു സമീപമുള്ള വീടിനു നേരെ കല്ലെറിഞ്ഞതായി പരാതി. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. കല്ലേറിൽ വീടിന്റെ ഒരു ജനലിന് നാശനഷ്ടമുണ്ടായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് അറിയിച്ചു.കണ്ണപുരം പൊലീസ് ഇരുവീടുകളിലുമെത്തി അന്വേഷണം നടത്തി.