Kerala, News

സസ്പെൻഷനിലായ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews village officer who is under suspension tried to committ suicide

ബോവിക്കാനം:സസ്പെൻഷനിലായ വില്ലേജ് ഓഫീസർ കയ്യിലെ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചു.മുളിയാർ വില്ലേജ് ഓഫീസർ എ.ബിന്ദുവിനെയാണ്(45) കൈഞരമ്പ് മുറിച്ച നിലയിൽ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് സംഭവം.വില്ലേജ് ഓഫീസർ കൃത്യമായി ഓഫീസിലെത്തുന്നില്ലെന്നും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് കാലതാമസം വരുത്തുന്നുവെന്നും ആരോപിച്ച് വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ നടത്തിയിരുന്നു.ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയൻ കാടകം,ബ്ലോക്ക് സെക്രെട്ടറി കെ.വി നവീൻ,ജോയിന്റ് സെക്രെട്ടറി സനത്ത് കോട്ടൂർ എന്നിവർ രാവിലെ പതിനൊന്നരയോടെ വില്ലേജ് ഓഫീസിലെത്തിയപ്പോൾ ബിന്ദു സ്ഥലത്തുണ്ടായിരുന്നില്ല.ഈ സമയത്ത് നിരവധിപേർ സേവനം കാത്ത് വില്ലേജ് ഓഫീസിൽ ഉണ്ടായിരുന്നു.ഫോണിൽ വിളിച്ചിട്ടും വില്ലേജ് ഓഫീസർ എടുത്തില്ല.തുടർന്ന് പ്രവർത്തകർ ഇക്കാര്യം കല്കട്ടരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡെപ്യുട്ടി കലക്റ്റർ സ്ഥലത്തെത്തി അന്വേഷണം നടത്തി.ഇതിന്റെ അടിസ്ഥാനത്തിൽ കലക്റ്റർ ഡി.സജിത്ത് ബാബു ബിന്ദുവിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ, പൊതുജനത്തിന് ലഭിക്കേണ്ട സേവനങ്ങൾക്ക് കാലതാമസം വരുത്തൽ,ഭൂനികുതി പിരിക്കുന്നതിലെ അനാസ്ഥ തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ബിന്ദുവിനെതിരെ നടപടി സ്വീകരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഓഫീസിലെത്തിയ ബിന്ദു വൈകുന്നേരത്തോടെയാണ് സസ്‌പെൻഷൻ വിവരമറിഞ്ഞത്.ഇതോടെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ച ബിന്ദു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം മാസാവസാനമായതിനാൽ താലൂക്ക് ഓഫീസിൽ പോയതിനാലാണ് ബിന്ദു ഓഫീസിൽ എത്താൻ താമസിച്ചതെന്ന് സഹപ്രവർത്തകർ പറഞ്ഞു.

Previous ArticleNext Article