
കോഴിക്കോട്:കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ വില്ലജ് അസിസ്റ്റന്റ് സലീഷ് പോലീസിൽ കീഴടങ്ങി.ഒളിവിലായിരുന്ന സലീഷ് ഇന്നലെ രാത്രി വൈകിയാണ് പേരാമ്പ്ര സി.ഐ ക്കു മുൻപിൽ കീഴടങ്ങിയത്.ആത്മഹത്യ പ്രേരണ കുറ്റം അടക്കമുള്ളവ സലീഷിനെതിരെ ചുമത്തിയിട്ടുണ്ട്.ഇയാൾ വയനാട്ടിൽ തന്നെ ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് പോലീസ് അവിടെ എത്തിയെങ്കിലും നിമിഷങ്ങൾക്ക് മുൻപ് ഇയാൾ രക്ഷപ്പെട്ടു. പിടിയിലാകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഇയാൾ കീഴടങ്ങിയതെന്നാണ് സൂചന.സലീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.