തമിഴകത്തിന്റെ ഇളയദളപതി വിജയിയുടെ പുതിയ ചിത്രമായ ഭൈരവയിൽ കൂടുതലും മലയാള താരങ്ങൾ.നായികയായി എത്തുന്ന കീർത്തി സുരേഷ് മറ്റ് അഭിനേതാക്കളായ വിജയ രാഘവൻ,റോഷൻ ബഷീർ,അപർണ വിനോദ്,സിജ റോസ്,സീമ ജീ നായർ എന്നിവരാണ് മലയാളത്തിൽ നിന്നും ഭൈരവയിൽ അഭിനയിക്കുന്നത്.
നായകനും നിർമാതാവുമായ വിജയിയുടെയും സംവിധായകൻ ഭാരതന്റെയും പ്രതേക താൽപര്യ പ്രകാരമാണ് ചിത്രത്തിൽ മലയാളികളെ കൂടുതലായും അണിനിരത്തുന്നത്.
വിജയ രാഘവൻ മലയാളിയായ ഒരു അച്ഛനായാണ് ചിത്രത്തിൽ എത്തുന്നത്.അദ്ദേഹത്തിന്റെ മകളായി അപർണ വിനോദ്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണൻ.2017 ജനുവരി 12-ന് ആണ് ചിത്രത്തിന്റെ റിലീസ്.