Kerala

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ

keralanews vigilance arrested village officer

ശ്രീകണ്ഠപുരം:കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യാവൂർ വില്ലജ് ഓഫീസറും ചെങ്ങളായി സ്വദേശിയുമായ എം.പി സൈദ് ആണ് വിജിലൻസിന്റെ പിടിയിലായത്.പൈസക്കരിയിലെ പള്ളിയമാക്കൽ അജിത് കുമാറിനോട് കൈക്കൂലി വാങ്ങുമ്പോഴാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി എ.വി പ്രദീപും സംഘവും ഇയാളെ പിടികൂടിയത്.അജിത്കുമാറിന്റെ കുടുംബസ്വത്തിലുള്ള ഒന്നരയേക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് ശുപാർശ ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു ഒന്നരവർഷമായി അജിത്തിനെ ഇയാൾ വട്ടംകറക്കുകയായിരുന്നു.ഇതേ തുടർന്ന് അജിത് വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു.അരലക്ഷം രൂപയ്ക്കു ഇടപാട് ഉറപ്പിച്ചശേഷം പൈസക്കരി റോഡിൽ നിന്ന് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസ് പിടിയിലായത്.മൂന്നു ദിവസമായി ഇയാൾ  വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് വിജിലൻസ് വില്ലജ് ഓഫീസിൽ പരിശോധന നടത്തി.തലശ്ശേരി വിജിലൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസറെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർ ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു.

Previous ArticleNext Article