ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്.രാവിലെ പത്തു മണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്.രാത്രി ഏഴുമണിയോടെ ഫലമറിയാനാകും.എൻ.ഡി.എ സ്ഥാനാർഥി വെങ്കയ്യ നായിഡു വിജയം ഉറപ്പിച്ചു കഴിഞ്ഞു.ഗോപാലകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർഥി.ലോക്സഭയിലെയും രാജ്യസഭയിലെയും എം.പി മാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് വോട്ടു ചെയ്ത ബിജെഡിയും ജെഡിയുവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുന്നു.790 എം.പി മാരാണ് വോട്ടർമാർ.790 വോട്ടിൽ അഞ്ഞൂറോളം വോട്ടാണ് എൻ ഡി എ പ്രതീക്ഷിക്കുന്നത്.